Skip to main content

മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

കോട്ടയം: മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ഏന്തയാറിലെ ജെ.ജെ. മർഫി സ്്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മന്ത്രി സന്ദർശിച്ചത്. 14 കുടുംബങ്ങളിൽ നിന്നുള്ള 51 പേരാണ് ക്യാമ്പിൽ കഴിയുന്നത്്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, മുൻ എം.എൽ.എ. കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്തംഗം പി.കെ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ്, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂട്ടിക്കൽ ചപ്പാത്തിലെ ചെക്ക് ഡാമും മന്ത്രി സന്ദർശിച്ചു.
തുടർന്ന് കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽ മരണമടഞ്ഞ കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസിന്റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരമർപ്പിച്ചു.

ഫോട്ടോകാപ്ഷൻ

ഏന്തയാറിലെ ജെ.ജെ. മർഫി സ്്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ മന്ത്രി ക്യാമ്പിൽ കഴിയുന്നവരോട് സംസാരിക്കുന്നു.

 

(കെ.ഐ.ഒ.പി.ആര്‍. 1806/2022)

 

date