Skip to main content

പി.എം കുസും പദ്ധതി: സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പി.എം കുസും പദ്ധതിയുടെ സ്‌പോട് രജിസ്‌ട്രേഷനും ബോധവത്കരണവും ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് രണ്ട്) നെന്മാറ പുതുഗ്രാമം ടി.ടി.എ ബില്‍ഡിങിലെ ഊര്‍ജ്ജമിത്ര ഹാളിലും ഓഗസ്റ്റ് മൂന്നിന് ചിറ്റൂര്‍ ബ്ലോക്ക് കമ്യൂണിറ്റി ഹാളിലും രാവിലെ 9.30 മുതല്‍ നടക്കും. രജിസ്‌ട്രേഷന് വരുന്ന കര്‍ഷകര്‍ കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ ബില്‍, ആധാര്‍കാര്‍ഡ്, 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള അനര്‍ട് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2504182, നെന്മാറ: 9744234087

 

നിലവിലെ വൈദ്യുത കാര്‍ഷിക പമ്പുകളോട് ചേര്‍ന്ന് സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാനും 60 ശതമാനം സബ്‌സിഡി ലഭിക്കും. നിലവില്‍ കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്ക് ശേഷി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ പ്ലാന്റുകള്‍ സബ്‌സിഡിയില്‍ സ്ഥാപിക്കാം. അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി വകുപ്പിന് നല്‍കി അധിക വരുമാനം നേടാനാകും.

date