Skip to main content

കരാര്‍ നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ റേഡിയോഗ്രാഫര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഇ.എം.ടി ടെക്‌നിഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ഡി.ആര്‍.ടി, എം. ആര്‍.ടി, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലും ഇ.കെ.ജി ടെക്‌നീഷ്യന്‍, പ്രോഗ്രാം, ഡി.സി.ഇ.ടി, പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയിലും ഡി.എം.എല്‍.ടി, എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലും ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്, കേരള മിഡ്വൈവറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലും ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്, കേരള മിഡ്വൈവറി കൗണ്‍സില്‍ രജിസ്‌ട്രേഷനും എ.സി.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ് സര്‍ട്ടിഫിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഇ.എം.ടി ടെക്‌നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 18-36. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 8129543698, 9447238912

date