Skip to main content

പെന്‍ഷന്‍ ഇല്ലാത്ത വിമുക്ത ഭടന്‍മാര്‍ക്കും വിധവകള്‍ക്കും ഒറ്റത്തവണ സമ്പത്തിക സഹായം

രണ്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പെന്‍ഷന്‍ ഇല്ലാത്ത വിമുക്ത ഭടന്‍മാര്‍ക്കും വിമുക്ത ഭടന്‍മാരുടെ വിധവകള്‍ക്കും ഒറ്റ തവണ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ സൈനിക ഓഫീസില്‍ ലഭിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ഓഫീസില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633

 

date