Skip to main content

താത്പര്യപത്രം ക്ഷണിച്ചു

ജില്ലാ ദുരന്തനിവാരണ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള ഐ.എ.ജി(ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്) പുനഃസംഘടിപ്പിക്കുന്നതിന് ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഐ.എ.ജിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിക്കുന്ന താത്പര്യപത്രം സംഘടനയുടെ പേര്, പ്രവര്‍ത്തിക്കുന്ന മേഖല, അംഗങ്ങളുടെ എണ്ണം, മൊബൈല്‍ നമ്പര്‍ സഹിതം ഓഗസ്റ്റ് അഞ്ചിനകം palakkadddma@gmail.comiagpalakkad@gmail.com ലേക്ക് അയക്കണം. ഫോണ്‍: 0491 2505309

 

date