Skip to main content

ഐടിഐകളില്‍ പ്രവേശനം 

 

ചാലക്കുടി, വി ആര്‍ പുരം ഐടിഐയില്‍ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ (20 സീറ്റ്, സിവില്‍ ), ഇലക്ട്രീഷ്യന്‍(20), പ്ലംബര്‍(24)എന്നീ വിഭാഗങ്ങളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചത്. എസ് സിക്ക് 80, എസ് ടിക്ക് 10, മറ്റു വിഭാഗങ്ങള്‍ക്ക് 10 ശതമാനം വീതമാണ് സംവരണം. 
അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in, ഫോണ്‍: 0480-2700605, 9496450960, 9995843818 

തൃശൂര്‍, നടത്തറ ഗവ.ഐടിഐയില്‍ രണ്ട് ട്രേഡുകളില്‍ (കാര്‍പെന്റര്‍ -24 ഒഴിവ്, വെല്‍ഡര്‍ -20 ഒഴിവ്) ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് സി 80, എസ് ടി 10, മറ്റുവിഭാഗം 10 എന്നിങ്ങനെയാണ് സംവരണം. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in, ഫോണ്‍: 0487 2370948, 9497366243, 7012041004

date