Skip to main content

കാന്‍സര്‍ രോഗ ക്യാമ്പിന് പേരിടാം

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പിന് പേരു നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കാന്‍സര്‍ രോഗങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന സ്തനാര്‍ബുദ ഗര്‍ഭാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ എന്നിവ പ്രാരംഭത്തില്‍ കണ്ടെത്തുന്നതിനായാണ് ക്യാമ്പുകള്‍ നടത്തുന്നത്. 

ഒരാള്‍ക്ക് മൂന്നു പേരുകള്‍ വരെ നിര്‍ദേശിക്കാം. നിര്‍ദേശിക്കുന്ന പേരുകള്‍ അയക്കുന്ന വ്യക്തിയുടെ പൂര്‍ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം competitionsdmohalpy@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ 9778338019 എന്ന വാട്സ്ആപ്പ് നമ്പരിലേക്കോ അയക്കാം. ഓഗസ്റ്റ് 19-ന് വൈകുന്നേരം അഞ്ചു വരെ എന്‍ട്രികള്‍ സ്വീകരിക്കും. വിജയിക്ക് സമ്മാനം ലഭിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ജീവനക്കാര്‍ പേര് പേര് നിര്‍ദേശിക്കേണ്ടതില്ല.

date