Skip to main content

പുകയില വര്‍ജന കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുറന്നു

ആലപ്പുഴ: ജില്ലയിലെ ദന്താരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പുകയില വര്‍ജന കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുറന്നു. 

ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രികള്‍, കായംകുളം, പുളിങ്കുന്ന്, ഹരിപ്പാട്, ചേര്‍ത്തല താലൂക്ക് ആശുപത്രികള്‍, തുറവൂര്‍, മാന്നാര്‍, അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍, ചെട്ടികാട് റൂറല്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്റര്‍, നൂറനാട് ലെപ്രസി സാനറ്റോറിയം എന്നിവിടങ്ങളിലാണ് കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെയും ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഒരു മണി വരെയും ഈ സേവനം ലഭ്യമാണ്.

ജനറല്‍ ആശുപത്രിയിലെ ക്ലിനിക്ക് നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ. രാജന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനു വര്‍ഗീസ്, ഡോ.കെ.കെ. ദീപ്തി, ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ. വേണുഗോപാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.ടി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date