Skip to main content

കര്‍ഷകദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനംചെയ്തു 

ആലപ്പുഴ: കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പും മുഹമ്മ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യക്കര എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ടി.സി. ഷീന പദ്ധതി വിശദീകരിച്ചു. പ്രദേശത്തെ മികച്ച കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.

കര്‍ഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 641 കേന്ദ്രങ്ങളിലായി 18 ഏക്കര്‍ സ്ഥലത്താണ് പുതിയതായി കൃഷി ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിലെ 641 പേര്‍ വിവിധ വിളകള്‍ നട്ട് നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി.

പച്ചക്കറി, ചേന, കാച്ചില്‍, വാഴ, കപ്പ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍, പുരുഷ സ്വാശ്രയ സംഘങ്ങള്‍, ജെ.എല്‍.ജി. ഗ്രൂപ്പുകള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, വ്യക്തികള്‍, കര്‍ഷ സംഘങ്ങള്‍, മഹിളാ യുവജന സംഘടനകള്‍, ആരാധനാലയങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. 

ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ടി. റെജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എസ്. ലത, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. ചന്ദ്ര, വി.ഡി. വിശ്വനാഥന്‍, നസീമ, കൃഷി അസസ്റ്റന്‍റ് ഡയറക്ടര്‍ ജി.വി. റെജി, കൃഷി ഓഫിസര്‍ പി.എം. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

date