Skip to main content

യുവപ്രതിഭാ പുരസ്‌ക്കാരം: സമയപരിധി നീട്ടി

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി.

വ്യക്തിഗത അവാര്‍ഡിന് 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (അച്ചടി- ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത) കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളില്‍ മികവു പുലര്‍ത്തുന്ന ഓരോ വ്യക്തിക്കു വീതമാണ് പുരസ്‌കാരം നല്‍കുക.

പുരസ്‌കാരത്തിന് സ്വയം അപേക്ഷിക്കാന്‍ പാടില്ല. മറ്റൊരാള്‍ക്ക്  നാമനിര്‍ദ്ദേശം ചെയ്യാം. അതത് മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/ യുവ/ അവളിടം ക്ലബ്ബുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്കും അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും നല്‍കും. ജില്ലാ തലത്തില്‍ പുരസ്‌കാരം നേടുന്ന ക്ലബ്ബുകളെ സംസ്ഥാന തല പുരസ്‌കാരത്തിന് പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.

മാര്‍ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ വെബ് സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. ഫോണ്‍: 0477 2239736, 9496260067.

date