Skip to main content

കുടുംബശ്രീ ഹെല്പ്ഡെസ്ക് ആരംഭിച്ചു 

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീ സി.ഡി.എസ്സിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിൽ ആരംഭിച്ച ഹെല്‍പ് ഡസ്ക് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു ഉദ്‌ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മഞ്ജുള അധ്യക്ഷയായിരുന്നു.

പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന മുഴുവൻ സേവനങ്ങൾക്കുമുള്ള അപേക്ഷകൾ ഇവിടെ സ്വീകരിക്കും. വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും സേവനകേന്ദ്രം പ്രയോജനപ്പെടുത്താം.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി. പണിക്കർ, സി.ഡി.എസ്. ചെയർപേഴ്സൺ സുധർമ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം പി. എസ്. ഷാജി, സ്റ്റാൻഡിംഗ്  കമ്മറ്റി അധ്യക്ഷരായ വി. എസ്. സുരേഷ്‌കുമാർ, സീന, പഞ്ചായത്ത് അംഗങ്ങളായ മാത്യു കൊല്ലേലിൽ, സാനു സുധീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി. പി. ഉദയസിംഹൻ തുടങ്ങിയവർ പങ്കെടുത്തു.

date