Skip to main content

വിദ്യാര്‍ഥികളും കൃഷിയിലേക്ക്; പദ്ധതി

ആലപ്പുഴ: വിദ്യാര്‍ഥികളും കൃഷിയിലേക്ക് എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി അജിത് കുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.പി ഓമന മുഖ്യാതിഥിയായി.

സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാവരും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ചുവട് പിടിച്ചാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലെ സ്‌കുളുകളില്‍ കൃഷി പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുകയാണ് ലക്ഷ്യം. 

സ്‌കുളുകള്‍ക്ക് ആവശ്യമായ പച്ചക്കറിയില്‍ ഒരു ഭാഗം സ്‌കൂളില്‍തന്നെ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ ശ്രമിക്കും. ആദ്യ ഘട്ടം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കുളുകളിലും, രണ്ടാം ഘട്ടത്തില്‍ മറ്റ് സ്‌കുളുകളിലും കൃഷി ആരംഭിക്കും. സ്‌കൂളുകള്‍ക്ക് ആവശ്യമായ സഹായം ജില്ലാ പഞ്ചായത്ത് നല്‍കും.

date