Skip to main content

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ ജൂലൈ 21- ന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 21 -ന് (ശനിയാഴ്ച) പ്രവേശനപരീക്ഷ നടത്തും.

കൊല്ലം (ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍,സിവില്‍സ്റ്റേഷന് സമീപം), കൊച്ചി    (കേരള മീഡിയ അക്കാദമി, സിവില്‍സ്റ്റേഷന് സമീപം കാക്കനാട്), കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ (ഹെഡ് പോസ്റ്റ് ഓഫീസിനു      സമീപം) എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ.  ജേര്‍ണലിസം-ടി.വി ജേര്‍ണലിസം കോഴ്‌സുകള്‍ക്കുളള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പബ്ലിക് റിലേഷന്‍സിനുളള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്.

അപേക്ഷകര്‍ക്കുളള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.  ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.  കൊച്ചി കേന്ദ്രം - 0484 - 2422275, 2422068, 2100700, 9388533920 (കെ. ഹേമലത) കോഴിക്കോട് - 9645996930(കെ. അജിത്), കൊല്ലം - 9868105355 (എം. ശങ്കര്‍).

date