Skip to main content

ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാഗി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാഗി പദ്ധതി പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍  ജില്ലയില്‍ എം.കെ രാഘവന്‍ എം.പി തെരഞ്ഞെടുത്ത പഞ്ചായത്താണ് ചേളന്നൂര്‍. 
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുരേഷ് കുമാര്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍, വുമണ്‍സ് വെല്‍ഫയര്‍ ഓഫീസര്‍ നജില ഉബൈദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

date