Skip to main content

കുറ്റകൃത്യങ്ങൾ തടയാൻ സിറ്റി പോലീസിന്റെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രംഗത്ത്

 

ആസൂത്രിത കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ഐപിഎസ് അറിയിച്ചു.സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് (Special Action Group Against Organized Crimes – SAGOC) എന്നാണ് ടീമിന് നൽകിയ പേര്.  

വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.

ടീമംഗങ്ങളായ പോലീസുദ്യോഗസ്ഥർക്ക് ശാസ്ത്രീയ കുറ്റാന്വേഷണം, മൊബൈൽ ഫോൺ - കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച് കുറ്റവാളികളെ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു. മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെയും, ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെയും കർശന നിയമ നടപടികളായിരിക്കും വരും ദിവസങ്ങളിൽ സ്വീകരിക്കുക.

date