Skip to main content
വിജയികൾക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്മാസ്റ്റർ, സിനി ആർട്ടിസ്റ്റ് കാർത്തിക വെള്ളത്തേരി എന്നിവർ ചേർന്ന് സമ്മാനം നൽകുന്നു

കലോൽസവം സമാപിച്ചു.  തൃശൂർ ഡയറ്റ് ജേതാക്കൾ

 ജില്ലാ ടിടിഐ - പിപിടിടിഐ- അധ്യാപക കലോൽസവം  സമാപിച്ചു. 35പോയിന്റുകളോടെ തൃശൂർ ഡയറ്റ് ഓവറോൾ കിരീടം നേടി. ചാലക്കുടി ഗവ ടി ടി ഐ രണ്ടാം സ്ഥാനവും പാവറട്ടി സി കെ സി ടി ടി ഐ മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സർഗ്ഗാത്മകമായ തലമുറ ഭാവി അധ്യാപകരുടെ കൈയ്യിൽ സുരക്ഷിതമാകാൻ കലോൽസവങ്ങളിലൂടെ മാനവിക കാഴ്ച്ചപ്പാടുയരട്ടെ എന്നദ്ദേഹം ആശംസിച്ചു. സിനിമാ താരം കാർത്തിക വെള്ളത്തേരി സമ്മാനദാനം നിർവ്വഹിച്ചു.വിദ്യാഭ്യാസ ഉപഡയരക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ ഡി ശ്രീജ, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ വി.എം. കരീം,  എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ ശശിധരൻ, ഡയറ്റ് ലക്ച്ചറർ സനോജ് എം.ആർ, പ്രോഗ്രാം കൺവീനർ ഡോ.പി.സി.സിജി എന്നിവർ സംസാരിച്ചു.

date