Skip to main content
ഉദ്ഘാടനത്തിനൊരുങ്ങുന്ന പൂക്കോട് സാംസ്കാരിക കായിക സമുച്ചയം

പൂക്കോട് സാംസ്കാരിക കായിക സമുച്ചയം യാഥാർത്ഥ്യമാകുന്നു

 

ഉദ്ഘാടനം 27 ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും

ഗുരുവായൂർ നഗരസഭയുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകാൻ പൂക്കോട് സാംസ്കാരിക കായിക സമുച്ചയം യാഥാർത്ഥ്യമാകുന്നു. അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച പൂക്കോട് സാംസ്കാരിക നിലയം ഗ്രൗണ്ടിന്റെ നിർമ്മാണത്തിനായി 1.59 കോടി രൂപയാണ്  വിനിയോഗിച്ചത്. ഗുരുവായൂരിലെ കായിക പ്രേമികൾക്ക് വലിയൊരു മുതൽക്കൂട്ടാകുംവിധമാണ് കായിക സമുച്ചയം തയ്യാറാക്കിയിട്ടുള്ളത്. നഗരസഭയിലെ ആദ്യത്തെ കായിക സാംസ്കാരിക സമുച്ചയം കൂടിയാണിത്.

പൂക്കോട് പ്രദേശത്ത് 143 സെന്റ് സ്ഥലത്താണ് സാംസ്കാരിക കായിക സമുച്ചയം ഒരുക്കിയിട്ടുള്ളത്. പുൽതകിടി വിരിച്ച ഫുട്ബോൾ ഗ്രൗണ്ട്, ഇൻന്റോർ ബാസ്കറ്റ്ബോൾ കോർട്ട്, ഇൻന്റോർ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ കോർട്ട്, സ്പോർട്ട് സെന്റർ, വിശാലമായ പാർക്കിങ്ങ് ഗ്രൗണ്ട്, കളിക്കുന്നതിനും വ്യായാമത്തിനും ഉപകാരപ്രദമായ ആധുനിക ഉപകരണങ്ങൾ, ശുചിമുറികൾ, കഫറ്റീരിയ എന്നീ സൗകര്യങ്ങളോടെയാണ് സമുച്ചയം തയ്യാറാക്കിയത്. കൂടാതെ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ മനോഹരമായ പാർക്കും  ഒരുക്കിയിട്ടുണ്ട്.

സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് 6 മണിക്ക് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ , നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈ.ചെയ്ർമാൻ അനിഷ്മ ഷനോജ്, നഗരസഭാ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date