Skip to main content

പ്രൊജക്ട്  അസിസ്റ്റന്റ് ഒഴിവ് 

 

 കേരള വന ഗവേഷണ സ്ഥാപനത്തിൽ  പ്രൊജക്ട്  അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ്  ബിരുദം, വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്സറി ടെക്നിക്കുകളിലും പരിചയം. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000/- രൂപ. പ്രായപരിധി 36 വയസ്. പട്ടികജാതി - പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ  സെപ്റ്റംബർ 1ന്  രാവിലെ 10 മണിക്ക് അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

date