Skip to main content

മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ 

 

പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷികൾക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മത്സ്യകർഷകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ബയോഫ്ളോക്ക് മത്സ്യകൃഷി (യൂണിറ്റ് കോസ്റ്റ് - 7.5 ലക്ഷം രൂപ), റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (യൂണിറ്റ് കോസ്റ്റ് 7.5 ലക്ഷം രൂപ). 
താൽപ്പര്യമുള്ളവർ  അതാത് യൂണിറ്റ് ഓഫീസുകളിൽ (അഴീക്കോട്, പീച്ചി, ചേറ്റുവ, ചാലക്കുടി, നാട്ടിക, ചാവക്കാട്, കേച്ചേരി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട) ആഗസ്റ്റ് 30ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 0487-2421090

date