Skip to main content

കരാർ അടിസ്ഥാനത്തിൽ നിയമനം 

 

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഐടിഐ/ ഐടിസി/ തത്തുല്യ യോഗ്യത പാസാകണം. (സിവിൽ എൻജിനീയറിംഗ് - 2 വർഷത്തെ കോഴ്സ്) പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷ  ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് 4 മണി വരെ. അപേക്ഷ തപാൽ മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ നൽകാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. വിലാസം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി പി.ഒ - 680509, ഫോൺ : 0487-2262473

date