Skip to main content

ഓണക്കിറ്റ് വിതരണത്തിന് ജില്ലയിൽ തുടക്കം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു

 

 ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്  സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.  ഓണക്കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ്  സെപ്റ്റംബർ 7 വരെയാണ് ഭക്ഷ്യവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ബി.ജയശ്രീ, സപ്ലൈകോ റീജണൽ മാനേജർ പി.ലീല കൃഷ്ണൻ, തൃക്കാക്കര നഗരസഭാംഗം ഉണ്ണി കാക്കനാട്, താലൂക് സപ്ലൈ ഓഫീസർമാർ, റേഷൻ വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date