Skip to main content

സുഭാഷ് ചന്ദ്ര ബോസ്  ആപ്താ പ്രബന്ധന്‍  പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

മികച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നൽകുന്ന സുഭാഷ് ചന്ദ്ര ബോസ്  ആപ്താ പ്രബന്ധന്‍  പുരസ്‌കാരത്തിന് ജില്ലയിൽ നിന്നും നാമനിര്‍ദ്ദേശങ്ങൾ  ക്ഷണിച്ചു. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദേശം സമര്‍പ്പിക്കാം. വ്യക്തികള്‍ക്ക് 5 ലക്ഷം രൂപയും സ്ഥാപനത്തിന് 51 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  ജന്മദിനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. http://awards.gov.in വെബ്സൈറ്റ് വഴി  ഓഗസ്റ്റ് 31 വരെ പുരസ്‌കാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം.

date