Skip to main content

സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി നിർവഹിച്ചു. കോട്ടയം കലക്ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ഓണക്കിറ്റ് വിതരണം ചെയ്തു. സപ്ലൈകോ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date