Skip to main content

ഓണം വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

 

ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍  12 വരെ ജില്ലയില്‍ ജനപങ്കളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘടാക സമിതി രൂപീകരിച്ചു. ഇക്കുറി ഓണാഘോഷം ഗംഭീരമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനവും തുടര്‍പരിപാടികളും വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിട്ടുള്ളത്. കലാകായിക മല്‍സരങ്ങള്‍, വടംവലി മല്‍സരം, പുലികളി, അത്തപ്പൂക്കള മല്‍സരം, പ്രാദേശിക കലാകാരന്മാര്‍ക്കുള്ള മല്‍സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. സി. ഡി എസ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത സേന, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഓണാഘോഷറാലിയില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി.
ചെറുതോണി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.ടി.പി.സി അധികൃതര്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യാപാരി സംഘടന പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് സംഘാടക സമിതി രൂപീകരിച്ചത്.  
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതിയെയും വിവിധ ഉപസമിതികളെയും തെരെഞ്ഞെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് പദ്ധതി വിശദീകരിച്ചു. ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തു. വിവിധ ഉപസമിതികളിലെ ചര്‍ച്ചകള്‍ക്ക് ശേഷം ആഗസ്റ്റ് 25 ന് രാവിലെ 11 ന് ടൗണ്‍ഹാളില്‍ ജനറല്‍ കമ്മറ്റി യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാനും യോഗത്തില്‍ ധാരണയായി.

ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ദു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സിജി ചാക്കോ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

സംഘാടക സമിതി

മുഖ്യരക്ഷാധികാരികള്‍: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി.
രക്ഷാധികാരികള്‍: ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്
ചെയര്‍മാന്‍: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍
ജനറല്‍ കണ്‍വീനര്‍-വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍
വൈസ് ചെയര്‍മാന്‍മാര്‍-പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍
കോ ഓഡിനേറ്റര്‍-ജിതീഷ് ജോസ്, ഡി. ടി. പി.സി സെക്രട്ടറി
കണ്‍വീനര്‍-ആനന്ദ് ജെ. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
അംഗങ്ങള്‍-ജോസ് കുഴിക്കണ്ടം, സാജന്‍ കുന്നേല്‍, പി. ഡി. ജോസഫ്, ജേക്കബ്  ജാസഫ് പിണക്കാട്ട്, സണ്ണി ഇല്ലിക്കല്‍, സി. എം. അസീസ്, സുരേഷ്, മുഹമ്മദ്, കെ.കെ. കുര്യന്‍, എം. വി. ബേബി, റോസക്കുട്ടി, ജിബി.

സബ് കമ്മറ്റി ചെയര്‍മാന്മാരും കണ്‍വീനര്‍മാരും:

ഫിനാന്‍സ് കമ്മറ്റി-കെ.ജി സത്യന്‍, സണ്ണി ഇല്ലിക്കല്‍, ജോസ് കുഴിക്കണ്ടം
പ്രോഗ്രാം കമ്മറ്റി-സിജി ചാക്കോ, രാജു കല്ലറക്കല്‍
പബ്ലിസിറ്റി കമ്മറ്റി-സാജന്‍ കുന്നേല്‍, വിന്‍സന്റ് വള്ളാടി
കലാപരിപാടി കമ്മിറ്റി-ഡിറ്റാജ് ജോസഫ്, മിനി ജക്കബ്
റാലി കമ്മറ്റി-പ്രഭാ തങ്കച്ചന്‍, സെലിന്‍ വില്‍സണ്‍
വളണ്ടിയര്‍ കമ്മറ്റി-നൗഷാദ്, ഏലിയാമ്മാ ജോയി
കായികം കമ്മിറ്റി- ജേക്കബ് ജോസഫ് പിണക്കാട്ട്, സുരേഷ് പി. എസ്

 

date