Skip to main content

വാക്-ഇന്‍ ഇന്റര്‍വ്യൂ

 

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേയ്ക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികളിലേയ്ക്ക് കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20 വയസിനും 56 വയസിനും ഇടയില്‍ പ്രായമുള്ള വിഎച്ച്എസ്സി  ഫിഷറീസിലോ; സുവോളജിയിലോ, അല്ലെങ്കില്‍ ഫിഷറീസിലോ ബിരുദം ഉള്ളവര്‍ക്കും സമാനതസ്തികയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രെമോട്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ബിഎഫ്എസ്സിയോ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറില്‍ ബിരുദാനന്തരബിരുദമോ സുവോളജിയില്‍ ബിരുദാനന്തരബിരുദവും, സര്‍ക്കാരിലോ, അനുബന്ധ ഏജന്‍സികളിലോ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്കും അപേക്ഷിക്കാം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 29, രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-233226
 

date