Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡവലപ്പ്‌മെന്റ് പദ്ധതിയിലുൾപ്പെടുത്തി താഴെ പറയുന്ന പദ്ധതികളിലേക്ക് ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
1. അതിദരിദ്രരുടെ പുനരധിവാസത്തിനായുള്ള ഒരു പശു യൂണിറ്റ് പദ്ധതി.

2. രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ് പദ്ധതി

3. ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി, തൊഴുത്ത് നിർമാണ പദ്ധതി, കറവ യന്ത്രം, ഡയറി ഫാം, യന്ത്രവൽക്കരണം, വ്യാവസായിക അടിസ്ഥാനത്തിൽ ഡയറി ഫാം നടത്തുന്ന വ്യക്തികൾക്കുള്ള ധനസഹായം.
  ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 17 വരെ ക്ഷീരശ്രീ പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീരവികസന ഓഫീസുകളിൽ ബന്ധപ്പെടുക

(കെ.ഐ.ഒ.പി.ആര്‍ 1965/2022)   
 

date