Skip to main content

കൊയ്ത്തുമെതി യന്ത്രത്തിൽ പരിശീലനം

 

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതി യന്ത്രത്തിൽ പരിശീലനത്തിനായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 45 വയസ്സിൽ താഴെയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അർഹരായ 15 പേർക്കാണ് പരിശീലനം. കൊയ്ത്ത് മെതി യന്ത്രം പ്രവർത്തിപ്പിച്ച് പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ' കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻിനീയർ, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, വയസ്‌ക്കരക്കുന്ന്, കോട്ടയം എന്ന വിലാസത്തിൽ ഓഗസ്റ്റ് 30നകം അപേക്ഷിക്കണം.
ഫോൺ: 0481 2561585, 9446979425

(കെ.ഐ.ഒ.പി.ആര്‍ 1964/2022)   

date