Skip to main content

കളക്‌ട്രേറ്റിൽ ഓണം ഖാദി മേള

 

കോട്ടയം: ജില്ലാ ഖാദി വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്് 23,24 തിയതികളിൽ കളക്‌ട്രേറ്റിൽ ഓണം ഖാദി മേള സംഘടിപ്പിക്കും. ഉദ്ഘാടനവും ആദ്യവിൽപനയും ഓഗസ്റ്റ് 23ന് രാവിലെ 10 മണിക്ക്് ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ നിർവഹിക്കും. ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ സംസാരിക്കും.
മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30% റിബേറ്റ് ലഭിക്കും. സർക്കാർ/അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ആയിരം രൂപയുടെ പർച്ചേസിന് ഒരു സമ്മാനക്കൂപ്പൺ ലഭിക്കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫറ്റ്് വൗച്ചർ സമ്മാനമായി നൽകും. മെഗാസമ്മാനപദ്ധതിയിലൂടെ ഒന്നാം സമ്മാനമായി 10 പവനും രണ്ടാം സമ്മാനമായി അഞ്ചു പവനും മൂന്നാം സമ്മാനമായി ഒരു പവനും നൽകും.

(കെ.ഐ.ഒ.പി.ആര്‍ 1961/2022)   

date