Skip to main content

ജില്ലാതല ഓണാഘോഷം

 

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ ആറുമുതൽ 11 വരെ കോട്ടയം തിരുനക്കര മൈതാനത്ത് എല്ലാദിവസവും വൈകിട്ട് നാലുമണി മുതൽ ആറുമണി വരെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ജില്ലയിലെ കലാകാരന്മാർക്കും സ്‌കൂൾ/കോളജ് വിദ്യാർഥികൾക്കും അവസരം നൽകും. പേര്, അവതരിപ്പിക്കുന്ന കലാപരിപാടി എന്നീ വിവരങ്ങളുമായി ഓഗസ്റ്റ് 30ന് അകം രജിസ്റ്റർ ചെയ്യണം. താൽപര്യമുള്ളവർ കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2560479.

(കെ.ഐ.ഒ.പി.ആര്‍ 1960/2022) 

date