Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് അപേക്ഷിക്കാം

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ കേരളത്തിലെ ഏതെങ്കിലും  ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലൂടെ ഫീസ് അടയ്ക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി സമപ്പിക്കണം.
അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസാകണം. കൂടാതെ റഗുലർ ആയി പഠിച്ച  ഇൻഡ്യൻ നഴ്‌സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്‌സ് പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്/ബി.എസ്‌സി നഴ്‌സിങ് പാസായിരിക്കണം.
എൽ.ബി.എസ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് സെപ്റ്റംബർ 25 ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും  മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ  നിന്നും പ്രത്യേക/നിർദേശാനുസൃത സംവരണത്തിന്റെ  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പി.എൻ.എക്സ്. 3889/2022

date