Skip to main content

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരളസർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടൂ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും  ഇളവ് അനുവദിക്കും.
ഇ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അപേക്ഷകൾ സെപ്റ്റംബർ 3ന് മുമ്പ് പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04734296496, 8547126028.
പി.എൻ.എക്സ്. 3892/2022
 

date