Skip to main content

പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 25 മുതൽ

2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ  ഓഗസ്റ്റ് 25 മുതൽ 30 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ടെത്തണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
പി.എൻ.എക്സ്. 3894/2022

date