Skip to main content

ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനം

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും. ആഘോഷ പരിപാടികൾ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നു നിർദേശം നൽകി.
ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിംഗുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ. ഓണാഘോഷ വേദികളിൽ ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ടുവരുന്നതു പൂർണമായി ഒഴിവാക്കണം. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം. ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി സ്ഥാപിക്കുന്ന ബിന്നുകളിൽ അവ തരിതിരിച്ചു നിക്ഷേപിക്കുന്ന കാര്യവും പൊതുജനങ്ങൾ ശ്രദ്ധിക്കണം.
സംസ്ഥാന ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.
പി.എൻ.എക്സ്. 3897/2022
 

date