Skip to main content

ലാറ്ററൽ എൻട്രി   സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന  സർക്കാർ  സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുള്ള പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ ഓഗസ്റ്റ് 25  മുതൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകുമായി കോളേജിൽ നേരിട്ടെത്തണം. ബയോമെഡിക്കൽ  എൻജിനിയറിങ്, കമ്പ്യൂട്ടർ  ഹാർഡ്‌വെയർ  എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്,    ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ഡിപ്ലോമ  പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാർഥികൾക്ക് ഫീസിളവ്   ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9447847816, 85470 05084.
പി.എൻ.എക്സ്. 3901/2022

date