Skip to main content

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

 

ദേവികുളം താലൂക്കില്‍ പോക്സോ ആക്റ്റ് പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതുതായി സൃഷ്ടിച്ചിട്ടുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ താല്ക്കാലിക സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് 7 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 27 നു 5 മണിക്ക് മുമ്പായി ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

date