Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ഇടുക്കി പൈനാവിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തയ്ക്ക്വൊണ്ടോ (രാവിലെ 11), നൃത്തം (12 മണി), യോഗ (ഉച്ചയ്ക്ക് രണ്ടിന്), പരിശീലകരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് 25 നും ആര്‍ച്ചറി പരിശീലകയുടെ ഇന്റര്‍വ്യു 26 ന് 11 മണിയ്ക്കും സ്‌കൂളില്‍ നടത്തും. നൃത്ത പരിശീലന രംഗത്ത് പ്രവൃത്തിപരിചയമുള്ള വനിതകള്‍ക്ക് നൃത്ത, യോഗ ഇന്റര്‍വ്യൂകളിലും പങ്കെടുക്കാം. തയ്ക്ക്വൊണ്ടോ, ആര്‍ച്ചറി പരിശീലന രംഗത്ത് പ്രവൃത്തിപരിചയമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04862-291354, 9447828087.

date