Skip to main content

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലയില്‍ രണ്ട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഉള്‍പ്പെടെ പുതുതായി രൂപീകരിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ താല്‍ക്കാലിക സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ആഗസ്ത് 29ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ കലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700645.

date