Skip to main content

മത്സ്യവിത്ത് നിക്ഷേപിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിയൂര്‍-കല്ല്യാട് പഞ്ചായത്തിലെ പൂവ്വംകടവില്‍ 2.5ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ  പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ, അംഗങ്ങളായ കെ ശ്രീധരന്‍, സുരേഷ് ബാബു, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, പടിയൂര്‍-കല്ല്യാട് പഞ്ചായത്ത്പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, ബ്ലോക്ക് ഗ്രാമപഞ്ചാത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date