Skip to main content

കാര്‍ഷിക സെന്‍സസ്: താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസ് കേരളത്തിലും ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു നടത്തുന്ന പതിനൊന്നാമത് കാർഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഹയര്‍സെക്കണ്ടറി/തത്തുല്യയോഗ്യതയുള്ള,   സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉള്ള,  അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഒരു വാര്‍ഡിന് പരമാവധി 4600 രൂപ വിവരശേഖരണ പ്രതിഫലമായി ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ഈ മാസം അവസാനം താലൂക്ക് കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂ സ്ഥലവും തീയതിയും പിന്നീട് അറിയിക്കും. അപേക്ഷിക്കാനുളള ലിങ്ക്: https://forms.gle/3rBSFHEQWtgyrN9f9 അപേക്ഷിക്കാനുള്ള അവസാന തീയതി: ആഗസ്ത് 25. ഫോണ്‍: 0495-2700405, 9447890227, 9747524727, 9847931359. ഇ മെയിൽ:ecostatknr@gmail.com

date