Skip to main content
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍  ഖാദി ഓണം മേള

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു

കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് അമിനിറ്റി സെന്ററില്‍ ഖാദി ഓണം മേള കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ.ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലശാല രജിസ്ട്രാര്‍ ജോബി കെ ജോസ് ആദ്യ വില്‍പന ഏറ്റുവാങ്ങി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സെനറ്റ് മെമ്പര്‍ പി ജെ സാജു, കെ യു ഇ യു സെക്രട്ടറി പി എം മനോജ് കുമാര്‍, കെ യു എസ് ഒ പ്രസിഡണ്ട് ഷാജി കരിപ്പത്ത്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ മാധവന്‍ നമ്പൂതിരി മാനേജര്‍ കെ വി ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. മേള ആഗസ്റ്റ് 24 ന് സമാപിക്കും. ഖാദിക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.
 

date