Post Category
വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു
എ.പി.ജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറുടെ തെരഞ്ഞെടുപ്പിനായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം ഉത്തരവിട്ടു.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ഗോവ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ബി.എസ്. സൊന്‍ഡേ, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. രണ്ടു മാസത്തിനുള്ളില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പി.എന്‍.എക്‌സ്.3040/18
date
- Log in to post comments