Skip to main content

വള്ളിക്കുന്ന് - സ്രാമ്പിയ റോഡ് നവീകരണത്തിന് 51.30 ലക്ഷം രൂപയുടെ അനുമതി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ സ്രാമ്പിയ റോഡ് നവീകരണത്തിന് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം  51.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. റോഡിന്റെ സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും വേഗത്തിലാക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

date