Skip to main content

വായനമത്സര പുസ്തകങ്ങള്‍  പ്രഖ്യാപിച്ചു

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന വിവിധ വായനാ മത്സരങ്ങളുടെ പുസ്തകങ്ങള്‍ അക്കാദമിക് കമ്മിറ്റി തെരഞ്ഞെടുത്തു.  എല്‍.പി/യു.പി/വനിത എന്നീ മൂന്ന് വിഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എല്‍.പി വിഭാഗത്തിന് മാവു മുത്തശ്ശന്റെ നിറങ്ങള്‍, ഗ്രീന്‍ ഗേബ്ള്‍സിലെ ആന്‍, തിറയാട്ടം, ജാലിയന്‍ വാലാബാഗിന്റെ കഥ എന്നീ പുസ്തകങ്ങളും യു.പി വിഭാഗത്തിന് എന്റെ വീട്ടിലെ താമസക്കാര്‍, മുകുന്ദേട്ടന്റെ കുട്ടികള്‍, ഓലച്ചൂട്ടിന്റെ വെളിച്ചം, അമേരിക്കാ ഇംഗ്ലണ്ട് യാത്രകളിലൂടെ, അവര്‍ മൂവരും ഒരു മഴവില്ലും എന്നീ പുസ്തകങ്ങളും വനിതാവിഭാഗത്തിന് ജ്ഞാനപ്പറവ പെണ്ണാവുമ്പോള്‍, പത്മനാഭം ഒരനുവാചകന്റെ ആത്മകഥ, സൂസന്നയുടെ ഗ്രന്ഥപ്പുര, പെണ്ണുങ്ങള്‍, മുഖപുസ്തക ചിന്തകള്‍, അമ്മ എന്നീ പുസ്തകങ്ങളുമാണ് തെരഞ്ഞെടുത്തത്.  2022 സെപ്തംബര്‍ 10,11,12,13 തീയതികളില്‍ മേല്‍മുറി മഅദിന്‍ ക്യാമ്പസില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും പുസ്തകങ്ങള്‍ ലഭിക്കും.

date