Skip to main content

അംശാദായം വര്‍ധിപ്പിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അംശാദായം സെപ്തംബര്‍ ഒന്ന് മുതല്‍ 40 രൂപയില്‍ നിന്ന് 100 രൂപയായി വര്‍ധിപ്പിച്ചു. ഇതനുസരിച്ച് തൊഴിലുടമ വിഹിതം 20 രൂപയില്‍ നിന്ന്  50 രൂപയായും തൊഴിലാളി വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായി അടക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date