Skip to main content

പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പഠനമുറി ധനസഹായ പദ്ധതിയിലേക്ക് പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലെ താമസക്കാരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ്, സ്‌പെഷ്യല്‍/ടെക്‌നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നതും എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍  ആയിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം  രൂപയില്‍ താഴെയുള്ളവരും 800 സ്‌ക്വയര്‍ഫീറ്റ് വരെ വിസ്തീര്‍ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനോടോപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂള്‍ മേലധികാരിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം, കൈവശാവകാശ/ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

date