Skip to main content

ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

 

ആപത്കര വസ്തുക്കള്‍ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഗതാഗതത്തിനായി നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന പരീശീലനം നല്‍കുന്നു. ആഗസ്റ്റ് 24,25,26 തിയതികളിലായി നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം. സ്ഫോടക വസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, ഗതാഗതം തുടങ്ങിയ സംബന്ധിച്ച് ശാസ്ത്രീയമായി പരിശീലനം നല്‍കും. വിശദവിവരങ്ങൾക്ക്: 0471 2779200, 9074882080.

date