Skip to main content

ഡി.ഡി.യു.ജി.ജെ.വൈ ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു

കേന്ദ്രസര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയായ ദീന്‍ദയാല്‍ ഉപധ്യായ ഗ്രാമജ്യോതി യോജന (ഡി.ഡി.യു.ജി.ജെ.വൈ) പ്രകാരം സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭിച്ച ജില്ലയിലെ ഉപഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു. രാജ്യത്തെമ്പാടുമുള്ള ഡി.ഡി.യു.ജി.ജെ.വൈ ഗുണഭോക്താക്കളുമായുള്ള സംവാദത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഗുണഭോക്താക്കളോടും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി സംവദിച്ചത്. ജില്ലയില്‍ നിന്നും  തെരഞ്ഞെടുത്ത 18 ഗുണഭോക്താക്കളാണ് സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലിരുന്ന്  പ്രധാനമന്ത്രിയുമായി സംവദിച്ചത്. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു വീഡിയോ കോണ്‍ഫ്രന്‍സ്.
ഡി.ഡി.യു.ജി.ജെ.വൈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 36.36 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 13155 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയിലുള്‍പ്പെടുത്തി പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കി. വൈദ്യുതീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 189 കിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി 11 കെ.വി ലൈനുകള്‍ സ്ഥാപിച്ചു. 276 കിലോമീറ്റര്‍ ദൂരത്തില്‍ വണ്‍ഫേസ് ലൈനും 54 കിലോമീറ്റര്‍ ദൂരത്തില്‍ ത്രീ ഫേസ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡോ. ഇ മുഹമ്മദ് ഷരീഫ്, നിലമ്പൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നസറുദ്ധീന്‍, മഞ്ചേരി പി.എം.യു എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അജിത്കുമാര്‍, ഇലക്ട്രിക് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ടി.എസ് ജയശ്രീ, എസ്.എ അബ്ദുല്‍ജലീല്‍, രാജീവ്, കെ.പി സാബിക് നസീം, ധര്‍മരാജന്‍, സിജിമോന്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫ്രന്‍സില്‍ സംബന്ധിച്ചു.

 

date