Skip to main content

തുരുത്തുകളില്‍ ഒറ്റപ്പെട്ട 3000 ഓളം പേരെ സുരക്ഷിത                     സ്ഥാനത്തെത്തിച്ചു

 

മഴക്കെടുതി മൂലം ഒറ്റപ്പെട്ട വീടുകളില്‍ നിന്നും ക്യാംപിലേക്ക് മാറാന്‍ തയ്യാറായ 3000 ഓളം ആളുകളെയാണ് ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും പോലീസ് സേനയും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. വെള്ളക്കെട്ട് നിറഞ്ഞ പ്രദേശവാസികള്‍ക്ക് സേന ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. മഴക്കെടുതിയ്ക്ക് കുറവുള്ളതിനാല്‍ നിലവില്‍ ഒരു യൂണിറ്റിനെ മാത്രമാണ് ജില്ലയില്‍ നിലനിര്‍ത്തിയിട്ടുളളത്. ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുകള്‍ക്കും അമ്മമാര്‍ക്കും ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കിയാണ് ക്യാമ്പുകളിലെത്തിച്ചത്. 

                                                (കെ.ഐ.ഒ.പി.ആര്‍-1499/18)

date