Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ക്യാമ്പ് സിറ്റിംഗ്

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് നടത്തുന്നു.  ബോണസിന് അര്‍ഹരായ അംഗങ്ങള്‍ ക്ഷേമനിധി പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ ഹാജരാകണം. ജൂലൈ 31 വരെയുള്ള അംശദായം അടക്കണം. തീയതി, താലൂക്ക്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.  23 - തളിപ്പറമ്പ് താലൂക്ക് - തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, 24 - തളിപ്പറമ്പ് താലൂക്ക് - പയ്യന്നൂര്‍ ഭാഗ്യക്കുറി സബ് ഓഫീസ്, 26 - തലശ്ശേരി താലൂക്ക് - ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസക്ക് സമീപമുള്ള സംഗീത് ബില്‍ഡിംഗ്, 27 - തലശ്ശേരി താലൂക്ക് - തലശ്ശേരി എം ജി ബസാറിലുള്ള റൂബി കോംപ്ലക്‌സ്, 28 - തലശ്ശേരി താലൂക്ക് - കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണന്‍ സ്മാരക വായനശാല.  കണ്ണൂര്‍ താലൂക്കിലുള്ളവര്‍ക്ക് ജൂലൈ 30 മുതല്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസ്.

 

date