Post Category
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിലെ മൂന്നു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍, ബി.വോക് ഇന്‍ അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0460 2226110.
date
- Log in to post comments